എസ്ഡിപിഐ വാഹന പ്രചാരണ ജാഥ ഇന്ന് ഈരാറ്റുപേട്ടയില്‍ഈരാറ്റുപേട്ട: ഭീകരതയുടെ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ദേശീയ തലത്തില്‍ നടത്തുന്ന കാംപയിന്റെ ഭാഗമായി ഈരാറ്റുപേട്ട മേഖലാ കമ്മറ്റി നടത്തുന്ന വാഹന പ്രചാരണ  ജാഥ ഇന്ന് നടക്കും. രാവിലെ 8.30ന് തീക്കോയി ജങ്ഷനില്‍ ഗ്രാമപ്പഞ്ചായത്ത് അംഗം കെ കെ പരികൊച്ച് ഉദ്ഘാടനം ചെയ്യും. ജാഥ ക്യാപ്റ്റന്‍ കെ എസ് ആരിഫ്, ഡയറക്ടര്‍ വി കെ കെബീര്‍, വൈസ് ക്യാപ്ടന്‍ സഫീര്‍ കുരുവനാല്‍ എന്നിവര്‍ സംസാരിക്കും.എസ്ഡിപിഐ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സുബൈര്‍ വെള്ളാപള്ളില്‍ ജാഥ ഫഌഗ് ഓഫ് ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍  ഹാഷിംലബ്ബ, അയ്യൂബ് ഖാന്‍ കാസിം, ഒ എ ഹാരിസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു നാരായണന്‍, ഇസ്മായില്‍ കീഴേടം, സുബൈര്‍ വെളളാപള്ളില്‍, കെ കെ പരിക്കൊച്ച് സംസാരിക്കും. വൈകീട്ട് 6.30ന് കടുവാമൂഴിയില്‍ സമാപന പൊതുസമ്മേളനം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്ടന്‍ കെ എസ് ആരിഫ് അധ്യക്ഷത വഹിക്കും. ഫൈസല്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തും.

RELATED STORIES

Share it
Top