എസ്ഡിപിഐ വാഹനപ്രചാരണ ജാഥ നടത്തികാഞ്ഞിരപ്പള്ളി: ഭീകരതയുടെ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ദേശീയ തലത്തില്‍ നടത്തുന്ന കാംപയിന്റെ ഭാഗമായി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ നടത്തി.  ചാമംപതാല്‍ ജങ്ഷനില്‍ പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്ടന്‍ അഷ്‌റഫ് ആലപ്ര, ലത്തീഫ് വാഴൂര്‍, ഷിഹാബ് ചാമംപതാല്‍,ഷനാജ് ലത്തീഫ് ,ഷിജാസ് ബഷീര്‍  സംസാരിച്ചു.തുടര്‍ന്ന് പത്തനാട്, കങ്ങഴ ,നെടുംകുന്നം, മണിമല പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ വാഹനപര്യടനം നടത്തി ഉച്ചക്ക് ചേനപ്പാടിയി എത്തി. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കൂവപ്പള്ളി, പട്ടിമറ്റം, മണ്ണാറക്കയം വഴി പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി കുരുശുങ്കല്‍ ,ആനക്കല്ല് വഴി കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ സമാപിച്ചു. പേട്ടക്കവലയില്‍ നടന്ന സമാപന സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരിമ്പിലാവ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്ടന്‍ അഷ്‌റഫ് ആലപ്ര അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്് സിയാദ് വാഴൂര്‍, സെക്രട്ടറി ഷനാജ് ലത്തീഫ് ,ഷിബി ഖാന്‍ മഠത്തില്‍,കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പട്ടിമറ്റം, ഷിജാസ് ബഷീര്‍, വി എസ് അഷ്‌റഫ് സംസാരിച്ചു.

RELATED STORIES

Share it
Top