എസ്ഡിപിഐ വളാഞ്ചേരി മേഖലാ കമ്മിറ്റി നിലവില്‍ വന്നു

വളാഞ്ചേരി: എസ്ഡിപിഐ വളാഞ്ചേരി മേഖല കൗണ്‍സില്‍ ഭാരവാഹികളെ  തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തോടി ഉദ്ഘാടനം ചെയ്തു. സംഘപരിവാര ഭീഷണി നേരിടാന്‍ എല്ലാവരും  ഒന്നിച്ച്  പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ആ ഒന്നിച്ചു പ്രവര്‍ത്തിക്കലിന്റെ ഉദാഹരണമാണ് നടക്കാന്‍ പോകുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് മെംമ്പര്‍ ഹംസ തിരഞ്ഞെടുപ്പ് റിട്ടണിങ്ങ് ഓഫിസറായി. ഭാരവാഹികളായി പ്രസിഡന്റ് കെ പി മുസ്തഫ പാണ്ടികശാല, സെക്രട്ടറി അബ്ബാസ് വെങ്ങാട്, വൈസ് പ്രസിഡന്റുമാരായി ഹസ്സന്‍ ബാവ വളാഞ്ചേരി  ബഷീര്‍ മാവണ്ടിയൂര്‍, ജോയിന്‍ സെക്രട്ടറിമാരായി നാസര്‍ കരേക്കാട്  നൗഷാദ് നടുവട്ടം  ദാസന്‍ പാണ്ടികശാല, ട്രഷറര്‍ അഹദ് മൂനാക്കല്‍, കമ്മറ്റി മെമ്പര്‍മാരായി അലവിക്കുട്ടി, ഉസൈന്‍ ,അനീസ് എന്നിവരെ തിരഞ്ഞെടുത്തു. മേഖലാ കൗണ്‍സിലില്‍ അഡ്വ. കെ സി നസീര്‍, നാസര്‍ കരേക്കാട്, കെ പി മുസ്തഫ, സ്വാലിഹ് വളാഞ്ചേരി, അഹദ് മൂനാക്കല്‍ സംസാരിച്ചു.

RELATED STORIES

Share it
Top