എസ്ഡിപിഐ ലഹരി വിരുദ്ധ കാംപയിന്‍

മുക്കം: നാശത്തിന്റെ ലഹരി, വിട പറയൂ ലഹരിമരുന്നുകളോട് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി നടത്തുന്ന കാംപയിന്റെ ഭാഗമായി കക്കാട്, കാരശ്ശേരി ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സും, ലഘുലേഖ വിതരണവും നടത്തി. മുക്കംപ്രസ് ഫോറം സെക്രട്ടറി ഫസല്‍ ബാബു ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് കക്കാട് ക്ലാസ്സെടുത്തു. ഇ കെ കോമു അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top