എസ്ഡിപിഐ റോഡ് നിശ്ചലമാക്കല്‍ സമരം: ജില്ലയില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്: ഇന്ധന  വില വര്‍ധനവിന്റെ മുഖ്യകാരണമായ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളക്കെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പത്ത് മിനുട്ട് റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍  ജില്ലയില്‍ പ്രതിഷേധമിരമ്പി. രാവിലെ 9.30 മുതല്‍ 9.40 വരെ നടന്ന സമരം പ്രതിഷേധ രീതി കൊണ്ടും ജനപിന്തുണ കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു.
ഫറോക്ക്, കോഴിക്കോട് വൈഎംസിഎ റോഡ്, വെങ്ങാലി, പന്തീരങ്കാവ്, കുറ്റിക്കാട്ടൂര്‍, കാരന്തുര്‍, ചെറുവാടി, മുക്കം,  കാരശ്ശേരി, ഈങ്ങാപുഴ, പേരാമ്പ്ര, താമരശ്ശേരി, കൊടുവള്ളി, വട്ടോളി, നരിക്കുനി, കൂടത്തായി, പയ്യോളി, നാദാപുരം, അഴിയൂര്‍, വടകര, ഓര്‍ക്കാട്ടേരി, പുതുപ്പാടി, കുറ്റിയാടി, ആയഞ്ചേരി, വില്യാപള്ളി തുടങ്ങി വിവിധ സ്ഥലങ്ങളില്‍  റോഡ് ഉപരോധം നടന്നു. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.
സമരം വിജയിപ്പിച്ച പ്രവര്‍ത്തകര്‍ക്കും  സഹകരിച്ച നാട്ടുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
വടകര: ഇന്ധന വിലവര്‍ദ്ധനവിലൂടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നികുതി കൊള്ളക്കെതിരെ എസ്ഡിപിഐ നിശ്ചല സമരം. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ  ഭാഗമായി വടകരയില്‍ നടന്ന പരിപാടി ശ്രദ്ധേയമായി.
പഴയബസ്സ്സ്റ്റാന്‍ഡ് പരിസരത്തെ പ്രധാന റോഡില്‍ 10 മിനുട്ട് നീണ്ട നിശ്ചല സമരമാണ് അരങ്ങേറിയത്.  പ്രസിഡണ്ട് സിദ്ധീഖ് പുത്തൂര്‍, സെക്രട്ടറി കെവിപി ഷാജഹാന്‍, കെപി റിഷാല്‍, കെവി സുനീര്‍, അന്‍സാര്‍  നേതൃത്വം നല്‍കി. അഴിയൂര്‍ ചുങ്കത്ത് നടന്ന പ്രതിഷേധ പരിപാടിക്ക് സൈനുദ്ധീന്‍ അഴിയൂര്‍, മനാഫ് നേതൃത്വം നല്‍കി. ഓര്‍ക്കാട്ടേരി ടൗണില്‍ നടന്ന പരിപാടി വെള്ളോളി  അസീസ്, ഷാക്കിര്‍ നയിച്ചു.
കുറ്റിയാടി:  ഇന്ധന വിലവര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന റോഡ് നിശ്ചലമാക്കല്‍ സമരത്തിന്റെ ഭാഗമായി കുറ്റിയാടിയില്‍ പ്രതിഷേധം  സംഘടിപ്പിച്ചു. രാവിലെ 9.30 മുതല്‍ 9.40 വരെ പത്ത് മിനിട്ട് സമയം വാഹനങ്ങളെല്ലാം റോഡില്‍ നിശ്ചലമാക്കിയിട്ടുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കി വരുന്ന ഭീമമായ ഇന്ധനനികുതി കുറക്കുകയും വില നിര്‍ണയ അവകാശം സര്‍ക്കാര്‍ തിരിച്ചെടുക്കുക  എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.പെട്രോള്‍ ഡീസല്‍ വിലയില്‍ പകുതിയും സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളാണ് .
എന്നിട്ടും ഇളവ് വരുത്താന്‍  തയ്യാറാകാത്ത സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ ജന രോഷമാണ് റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍ പ്രതിഫലിച്ചത്. സമരത്തിന് പി ടി കുട്യാലി, എ കെ ഹമീദ്, മുസ്തഫ, നഈം മൊകേരി,സൂപ്പി മാസ്റ്റര്‍ നേതൃത്വം കൊടുത്തു.
ഒളവണ്ണ: പന്തീരാങ്കാവില്‍  ലഘുലേഖ വിതരണവും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു പ്രതിഷേധം. ഹൈവേ  ജംഗ്ഷനില്‍ നിന്നും സിറ്റി , പെരുമണ്ണ, രാമനാട്ടുകര, കണ്ണൂര്‍ റോഡ് തുടങ്ങി നാലു ഭാഗത്തേക്കുമുള്ള റോഡുകളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. ഇതോടെ രൂപപ്പെട്ട ഗതാഗത തടസ്സം നേരെയാവാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. ഹോസ്പിറ്റല്‍, സ്‌കൂള്‍  വാഹനങ്ങള്‍ എന്നിവയെ കടത്തി വിട്ട് തീര്‍ത്തും സമാധാനപരമായിരുന്നു പ്രതിഷേധം.
ഹുസൈന്‍ മണക്കടവ് ( മണ്ഡലം സെക്രട്ടറി), ഫിര്‍ഷാദ് കമ്പിളിപ്പറമ്പ് (എസ്ഡിടിയു ജില്ലാ സെക്രട്ടറി), ഹുസൈന്‍ ഇരിങ്ങല്ലൂര്‍ (സെക്രട്ടറി),  വി പി റഈസ്്, ഹനീഫ, കുഞ്ഞഹമ്മദ്, സിറാജ് മണക്കടവ്, റഫീഖ് കള്ളിക്കുന്ന്, സൈഫു പാലാഴി നേതൃത്വം നല്‍കി.
കുന്ദമംഗലം: എസ്ഡിപിഐ പഞ്ചായത്ത് കമ്മറ്റി കുന്നമംഗലം മര്‍ക്കസിനു സമീപം നടത്തിയ സമരത്തിന്   മണ്ഡലം ഖജാഞ്ചി എം അഹമ്മദ് മാസ്റ്റര്‍, പഞ്ചായത്ത് സിക്രട്ടറി ജംഷാദ്, ബ്രാഞ്ച് പ്രസിഡന്റ് പി പി അസീസ് , പി പി മുഹമ്മദ്, മുഹമ്മദ് ഷാഫി നേതൃത്വം നല്‍കി. സമരം ശക്തമായതോടെ പോലിസ് എത്തിയാണ് സമരക്കാരെ മാറ്റിയത്.
കണ്ടാലറിയുന്ന പതിനഞ്ചു പേര്‍ക്കെതിരെ കുന്ദമംഗലം പോലിസ് കേസെടുത്തു.
മുക്കം: എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് കാരശ്ശേരി, ചുള്ളിക്കാപറമ്പ്, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ സമരം നടത്തി. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി പി കെ ഉസ്മാനലി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ മമ്മദ്, ഇ കെ കോമു, എ ബഷീര്‍, എച്ച് ഷാജഹാന്‍, പി കെ സാഹിര്‍ നേതൃത്വം നല്‍കി.
ചുള്ളിക്കാപറമ്പില്‍ നടന്ന സമരത്തിന് മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, ബഷീര്‍ എരഞ്ഞിമാവ്, കരീം താളത്തില്‍, ടി പി ഷാജഹാന്‍, പി ടി സുഹൈര്‍ നേതൃത്വം നല്‍്കി. ഈങ്ങാപ്പുഴയില്‍ മണ്ഡലം ജോ. സെക്രട്ടറി പി സി നാസര്‍, പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അനസ് ഗുരുക്കള്‍, ഷംസു ഈങ്ങാപ്പുഴ, എന്‍ കെ മുഹമ്മദാലി, അസീസ് അടിവാരം, അബ്ബാസ് കാക്കവയല്‍ നേതൃത്വം നല്കി.
താമരശ്ശേരി:  പഞ്ചായത്ത് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമരം ജില്ലാ സെക്രട്ടറി സലിം കാരാടി ഉദ്ഘാടനം ചെയ്ന്റ്മുഹമ്മദ് കോരങ്ങാട്, സെക്രട്ടറി സിറാജ് തച്ചംപൊയില്‍, പി ടി നസീര്‍, റാഫി തച്ചംപൊയില്‍, അബൂബക്കര്‍ കാരാടി, സലാം ഈര്‍പോണ, അസ്‌ലം പരപ്പന്‍പൊയില്‍, നൗഫല്‍ വാടിക്കല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top