എസ്ഡിപിഐ റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്: പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാധികാരം ഓയില്‍ കമ്പനികളില്‍ നിന്ന് തിരിച്ചുപിടിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന അമിത ഇന്ധന നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങ ള്‍ ഉന്നയിച്ച് എസ്ഡിപിഐ ആഹ്വാനം ചെയ്ത റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍ പ്രതിഷേധമിരമ്പി.
പെട്രോളിനും ഡീസലിനും ഈടാക്കുന്ന ഭീമമായ എക്‌സൈസ് ഡ്യൂട്ടിയടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയ്‌ക്കെതിരേ എസ്ഡിപിഐ ആഹ്വാനം ചെയ്ത വ്യത്യസ്ത സമരത്തിന് വ ന്‍ ജനപിന്തുണയാണു ലഭിച്ചത്. രാവിലെ 9.30 മുതല്‍ 9.40 വരെ 10 മിനിറ്റ് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കാനുള്ള ആഹ്വാനം ചെവിക്കൊണ്ട് ആയിരക്കണക്കിന് ആളുകള്‍ സ്വന്തം വാഹനം റോഡില്‍ നിര്‍ത്തിയിട്ട് സമരത്തെ പിന്തുണച്ചു.
എസ്ഡിപിഐ ആഹ്വാനം ചെയ്ത റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍ പങ്കാളികളായ പ്രവര്‍ത്തകര്‍ക്കും സഹകരിച്ച നാട്ടുകാര്‍, പോലിസ്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നന്ദി അറിയിച്ചു. സമരം ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് സമരത്തിന് കിട്ടിയ സ്വീകാര്യതയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്്മായീല്‍ പറഞ്ഞു.

RELATED STORIES

Share it
Top