എസ്ഡിപിഐ റോഡ് ഉപരോധിച്ചു

തിരൂര്‍: ആലത്തിയൂര്‍ -ചമ്രവട്ടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് എസ്ഡിപിഐ തിരുര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലിങ്ങലില്‍ റോഡ് ഉപരോധിച്ചു. മഴക്കാലമായാല്‍ അശാസ്ത്രീയ നിര്‍മാണം മൂലം ഈ റോഡ് തകരുന്നു. കഴിഞ്ഞ ദിവസം  ഇവിടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കുഴിയില്‍ വീണു പരിക്കേറ്റ ആലിങ്ങല്‍ കൈമലശേരി മുളക്കല്‍ കുഞ്ഞുട്ടിയുടെ ഭാര്യ സാജിത മരിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയായ കെ ടി ജലീല്‍ ജനപ്രതിനിധിയായ മണ്ഡലത്തിലെ പ്രധാന റോഡാണിത്. പാതയുടെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും മരണപ്പെട്ട സാജിതയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും വേണം. ഉപരോധസമരം എസ്ഡിപിഐ തിരുര്‍ മണ്ഡലം പ്രസിഡന്റ് നസീം കണ്ണംകുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റഹീസ് പുറത്തൂര്‍,ഖജാഞ്ചി റഫീഖ് തിരുര്‍, കുഞ്ഞീതു നാലകത്ത്,ശംസുദ്ധീന്‍ മുട്ടന്നുര്‍ സംസാരിച്ചു. ഉപരോധ സമരത്തിനു അബ്—ദുറസാഖ് പെരുന്തലൂര്‍, ഉമ്മര്‍ ബീരാഞ്ചിറ, അയാസ് കൈമലശേരി, അബ്—ദുള്‍ ഗഫൂര്‍ പെരുന്തിരുത്തി, അബ്—ദുറഹീം മംഗലം, ഹനീഫ പുതുപ്പള്ളി, ഷാഹുല്‍ ഹമീദ് തലക്കാട് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top