എസ്ഡിപിഐ റോഡ് ഉപരോധിച്ചു

കല്‍പ്പറ്റ: ഇന്ധനവില വര്‍ധനവിലും നികുതി കൊള്ളയ്ക്കുമെതിരെ എസ്ഡിപിഐ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് നിശ്ചലമാക്കല്‍ സമരം നടത്തി.
പിണങ്ങോട് ജങ്ഷനില്‍ നിന്ന് പ്രകടനമായെത്തി പഴയ സ്റ്റാന്റ് പരിസരത്ത് റോഡ് ഉപരോധിച്ചു. ലഘുലേഖയും വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി എന്‍ ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു. സുബൈര്‍ കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കരീം മുട്ടില്‍, നൗഷിര്‍ പിണങ്ങോട്, മെഹറൂഫ് പാറോല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top