എസ്ഡിപിഐ യോഗത്തിനിടെ പോലിസ് അതിക്രമം

മുഴപ്പിലങ്ങാട്: എസ്ഡിപിഐ ധര്‍മടം മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ കയറി വന്ന പോലിസ് സംഘം അതിക്രമം കാട്ടിയെന്നു പരാതി. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലേക്ക് കയറി വന്ന എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്ത് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഫോട്ടോയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എടക്കാട് എസ്‌ഐയുടെ നടപടിയില്‍ എസ്ഡിപിഐ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സിപിഎമ്മിന്റെ ദാസ്യവേലക്കാരനായി എസ്‌ഐ മാറിയെന്നും സിപിഎം ഓഫിസില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാനല്ല സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതെന്നും സംഭവത്തില്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റ്പി പി മുസ്തഫ, സെക്രട്ടറി അന്‍സാരി കാടാച്ചിറ, ഖജാഞ്ചി നിയാസ് തറമ്മല്‍ സംസാരിച്ചു.

RELATED STORIES

Share it
Top