എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് സമ്മേളനം 30ന്

മുഴപ്പിലങ്ങാട്: വിശപ്പില്‍ നിന്നു മോചനം, ഭയത്തില്‍ നിന്നു മോചനം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് സമ്മേളനം ഈ മാസം 30ന് നടക്കും.
രാവിലെ എട്ടിന് മുഴപ്പിലങ്ങാട് കെട്ടിനകത്ത് സാംകുട്ടി ജേക്കബ് നഗറില്‍ പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്്ഘാടനം ചെയ്യും. വൈകിട്ട് ആറിന് മുഴപ്പിലങ്ങാട് കുളം ബസാറില്‍ നടക്കുന്ന പൊതുസമ്മേളനം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്്ഘാടനം ചെയ്യും.
ഹാദിയാ കേസ് അഭിഭാഷകനും എസ്ഡിപിഐ നേതാവുമായ അഡ്വ.കെ സി നസീര്‍ പ്രഭാഷണം നടത്തും. വൈകീട്ട് 4.30ന് മുഴപ്പിലങ്ങാട് യൂത്ത് ബസ്‌സ്‌റ്റോപ്പ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി കുളം ബസാറില്‍ സമാപിക്കും. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പാച്ചാക്കര മണപ്പുറത്ത് ചട്ടിയേറ് മത്സരം നടന്നു. ഇന്നു കെട്ടിനകത്ത് നൈറ്റ് വോളിബോള്‍ മത്സരവും മഠം പിലാശ്ശേരിയില്‍ ഫുഡ് ഫെസ്റ്റും 27 ന് സീതിന്റെപള്ളി സ്‌കൂള്‍ മൈതാനത്ത് നൈറ്റ് ഷൂട്ടൗട്ട് മത്സരവും നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി 1000 കുടുംബങ്ങള്‍ക്കുള്ള സ്‌നേഹോപഹാരത്തിന്റെ ഉദ്്ഘാടനം നാളെ രാവിലെ 10ന് മമ്മാക്കുന്ന് നടക്കും. വൈകിട്ട് 4.30ന് മുഴപ്പിലങ്ങാട് ബീച്ചില്‍ നാടന്‍ കളികള്‍.
26ന് വൈകീട്ട്് 7.30ന് മുഴപ്പിലങ്ങാട് മഠത്തിന് സമീപം തൊഴിലാളി സംഗമം. 26ന് പാച്ചാക്കരയിലും 27ന് കെട്ടിനകം, കൂടക്കടവ് എന്നിവിടങ്ങളിലും കുടുംബയോഗങ്ങള്‍. 28ന് വൈകീട്ട്്് 7.30 ന് പാച്ചാക്കരയില്‍ സാംസ്‌കാരിക സദസ്സ്. 29ന് വൈകിട്ട് മുഴപ്പിലങ്ങാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രചാരണ ബൈക്ക് റാലി എന്നിവയുമുണ്ടാകും. സമ്മേളനത്തിന്റെ വിജയത്തിനായി തറമ്മല്‍ നിയാസ് ചെയര്‍മാനും ടി സി നിബ്രാസ് കണ്‍വീനറുമായി 31 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

RELATED STORIES

Share it
Top