എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് സമ്മേളനം നാളെ മുതല്‍

ഇരിട്ടി: എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് സമ്മേളനം 9,10 തിയ്യതികളില്‍ അയ്യപ്പന്‍കാവില്‍ നടക്കും. ഒമ്പതിനു രാവിലെ 10ന് പ്രതിനിധി സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കുടുംബസംഗമം വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി തസ്‌നി മൊയ്തു ഉദ്ഘാടനം ചെയ്യും. മനശാസ്ത്ര വിദഗ്ധന്‍ ഡോ. സി ടി സുലൈമാന്‍ ക്ലാസെടുക്കും.
10ന് രാവിലെ കലാ-കായിക മല്‍സരങ്ങള്‍. വൈകീട്ട് നാലിന് ബഹുജനറാലിയും പൊതുസമ്മേളനവും. പൊതുസമ്മേളനം സംസ്ഥാന ഉപാധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്,സെക്രട്ടറി ഫാറൂഖ് ഇരിട്ടി, സജീര്‍ കീച്ചേരി, എസ് നൂറുദ്ദീന്‍ സംസാരിക്കും.

RELATED STORIES

Share it
Top