എസ്ഡിപിഐ മുന്നിട്ടിറങ്ങി; തോപ്പില്‍ നിവാസികളുടെ റോഡെന്ന സ്വപ്‌നം യാഥാര്‍ഥ്യമായി

മണ്ണഞ്ചേരി: പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ തോപ്പില്‍നിവാസികളുടെ റോഡെന്ന സ്വപ്‌നം എസ്ഡിപിഐയിലൂടെയാഥാര്‍ത്ഥ്യമായി. മണ്ണഞ്ചേരി സുഫി ഹോസ്പിറ്റലിന് സമീപത്തു നിന്നും വടക്കുഭാഗത്തേക്ക് 130 മീറ്റര്‍ നീളത്തില്‍ ടൈല്‍പാകിയ  റോഡ് പ്രദേശവാസികളായ ഐഷാമന്‍സിലില്‍ ഹലീംകുട്ടിയും തോപ്പില്‍ മുഹമ്മദുകുഞ്ഞും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ‘
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐ വിജയിച്ചാല്‍ നാട്ടില്‍ യാതൊരു വികസനവും നടക്കാന്‍ പോകുന്നില്ലെന്ന് കുപ്രചരണം നടത്തിയ കക്ഷിരാഷ്ട്രീയക്കാര്‍ക്കൊക്കെ റോഡ് പൂര്‍ത്തീകരിച്ചത് തിരിച്ചടിയായി.അരനൂറ്റാണ്ടിലേറെയായി പ്രദേശവാസികള്‍ അവരുടെ വീടിനു സമീപത്തു കൂടി റോഡ് പണിയണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
എന്നാല്‍ നാട്ടുകാരുടെ ആവശ്യം ഏറ്റെടുത്ത് റോഡ് നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്ത വാര്‍ഡ്‌മെമ്പര്‍ ഹസീനാ ബഷീറിനേയും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ നവാസ് നൈനായേയും നാട്ടുകാര്‍ അനുമോദിച്ചു. ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡംഗം ഹസീനബഷീര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ നവാസ്‌നൈനാ, മണ്ഡലം പ്രസിഡന്റ് കെ റിയാസ്, സെക്രട്ടറി ഷാജി പൂവത്തില്‍,പി എസ് ഹാരിസ്, കെ എസ് നിയാസ്, നാസില്‍, ഷിഫിനാസ് പങ്കെടുത്തു.

RELATED STORIES

Share it
Top