എസ്ഡിപിഐ മണ്ഡലം സമ്മേളനം

അഴീക്കോട്: എസ്ഡിപിഐ അഴീക്കോട് മണ്ഡലം സമ്മേളനം വളപട്ടണം ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍  ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് മുസ്തഫ നാറാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി പി അബ്ദുല്ല പ്രവര്‍ത്തന റിപോര്‍ട്ടും മണ്ഡലം പ്രസിഡന്റ് രാഷ്ട്രീയ റിപോര്‍ട്ടും അവതരിപ്പിച്ചു. ദുജാന്‍ മന്ന, സി ഷാഫി പാപ്പിനിശ്ശേരി സംസാരിച്ചു. ഭാരവാഹികള്‍: മുസ്തഫ നാറാത്ത് (പ്രസിഡന്റ്), തസ്‌നീം കണ്ണാടിപ്പറമ്പ് (വൈസ് പ്രസിഡന്റ്), ബി പി അബ്ദുല്ല (സെക്രട്ടറി), സുനീര്‍ പൊയ്ത്തുംകടവ്, ദുജാന്‍ മന്ന (ജോയിന്റ് സെക്രട്ടറിമാര്‍), സി ഷാഫി പാപ്പിനിശ്ശേരി (ഖജാഞ്ചി). കമ്മിറ്റി അംഗങ്ങള്‍: നൗഷാദ് മയ്യില്‍, നൗഫല്‍ കപ്പക്കടവ്, ഖാദര്‍ നാറാത്ത്. ജില്ലാ കമ്മിറ്റിയംഗം അഷ്‌റഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഉരുവച്ചാല്‍: എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം സമ്മേളനം മട്ടന്നൂര്‍ വ്യാപാര ഭവനില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: വി സി റസാഖ് (പ്രസിഡന്റ്), ഷഫീഖ് ബാവോട്ടുപാറ (ജനറല്‍ സെക്രട്ടറി), കെ ഷമീര്‍ (വൈസ് പ്രസിഡന്റ്), എ വി മുനീര്‍ (ജോയിന്റ് സെക്രട്ടറി), ഷമീര്‍ നെല്ലൂന്നി (ഖജാഞ്ചി), റിയാസ് കൊളാരി, നൗഫല്‍ ശിവപുരം, ശംസുദ്ദീന്‍ കയനി, റസാഖ് കുറ്റിക്കര (അംഗങ്ങള്‍).

RELATED STORIES

Share it
Top