എസ്ഡിപിഐ മണ്ഡലം പ്രതിനിധിസഭ

വടകര: എസ്ഡിപിഐ വടകര മണ്ഡലം പ്രതിനിധി സഭ അഴിയൂര്‍ ജിജെബി സ്‌കൂളില്‍ നടന്നു. നിലവില്‍ നടന്ന് വരുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി 2018-21 വര്‍ഷത്തേക്കുള്ള മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. പ്രതിനിധി സഭ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായ സാലിം അഴിയൂര്‍ (പ്രസിഡന്റ്), അസീസ് ഹാജി വെള്ളോളി, ഷംസീര്‍ ചോമ്പാല(വൈസ് പ്രസിഡന്റ്), സവാദ് വടകര (ജനറല്‍ സെക്രട്ടറി), കെവിപി ഷാജഹാന്‍, നവാസ് ഒഞ്ചിയം (ജോ. സിക്രട്ടറി), നിസാമുദ്ധീന്‍ പുത്തൂര്‍ (ട്രഷറര്‍) എന്നിവരെയും, സിദ്ധീഖ് പുത്തൂര്‍, ബഷീര്‍ വൈക്കിലശ്ശേരി, എകെ സൈനുദ്ധീന്‍, റസാഖ് മാക്കൂല്‍, അഫീറ ഷംസീര്‍, ഹസീന റസാഖ് എന്നിവരെ മണ്ഡലം കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.
ജില്ലാ കൗണ്‍സിലര്‍മാരായി ഹാരിസ് സിഎ, ഹംസ ഹാജി കുന്നുമ്മക്കര, നസീമ ഹനീഫ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണം അഴിയൂരില്‍ നല്‍കി. സ്വീകരണത്തോടനുബന്ധിച്ച് നടന്ന റാലി കുഞ്ഞിപ്പള്ളിയില്‍ നിന്ന് ആരംഭിച്ച് അഴിയൂര്‍ ചുങ്കത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം നൗഷാദ് കാസിം ഇടുക്കി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് സാലിം അഴിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. സവാദ് വടകര, നവാസ് ഒഞ്ചിയം, റസാഖ് മാക്കൂല്‍, സാഹിര്‍ പുനത്തില്‍ സംസാരിച്ചു. റാലിക്ക് അസീസ് ഹാജി വെള്ളോളി, കെവിപി ഷാജഹാന്‍, എകെ സൈനുദ്ധീന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top