എസ്ഡിപിഐ മണ്ഡലം കമ്മിറ്റി പി കെ ശശി എംഎല്‍എയുടെ കോലം കത്തിച്ചു

ഷൊര്‍ണ്ണൂര്‍: ലൈംഗിക ആരോപണ വിധേയനായ പി കെ ശശി എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുളപ്പുള്ളി ടൗണില്‍ പ്രകടനം നടത്തി. ശേഷം പി കെ ശശി എംഎല്‍എയുടെ കോലം കത്തിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ മണ്ഡലം സെക്രട്ടറി ശരിഫ് തൃക്കടീരി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ ടി അലവി ഉദ്ഘാടനം ചെയ്തു. പ്രളയത്തിന്റെ പേര് പറഞ്ഞുകൊണ്ട് ലൈംഗിക ആരോപണം മുകി കളയാം എന്ന് കരുതിയ സംസ്ഥാന സെക്രട്ടറിയുടെ നിലപാടില്‍ പൊതു ജനം പ്രതിഷേധിക്കണമെന്നും ആരോപണവിധേയനായ എംഎല്‍എ രാജിവെക്കണമെന്നും അന്വേഷണത്തിന് നേരിടാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷാജി മുസ്തഫ സംസാരിച്ചു. കുളപ്പുള്ളി ടൗണില്‍ നടന്ന പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗമായ മജീദ് ഷൊര്‍ണൂര്‍, എ വെ കുഞ്ഞുമുഹമ്മദ്, ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പല്‍ ഭാരവാഹികളായ സിദ്ദീഖ്, ഷക്കീര്‍ കല്ലിങ്കല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top