എസ്ഡിപിഐ മണ്ഡലം കമ്മിറ്റികള്‍ക്ക് പുതിയ ഭാരവാഹികള്‍

കൊടുവള്ളി: നരിക്കുനിയില്‍ ചേര്‍ന്ന എസ്ഡിപിഐ കൊടുവള്ളി മണ്ഡലം പ്രതിനിധി സഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി ടി അഹമ്മദ് (പ്രസിഡണ്ട്), യൂസുഫ് ടി പി, സലീം കാരാടി(വൈസ് പ്രസിഡണ്ട്), ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍  (സെക്രട്ടറി), റോബിന്‍ ജോസ്, പാപ്പി അബൂബക്കര്‍ സിദ്ദീഖ്   (ജോ. സെക്രട്ടറി),  എന്‍ വി അബ്ദുല്ല മാസ്റ്റര്‍ (ഖജാഞ്ചി), സിദ്ദീഖ് കരുവന്‍പൊയില്‍, സിറാജ് തച്ചംപൊയില്‍, റംല റസാഖ്, ജാസ്മിത ഫിറോസ്, ഇ പി അബ്ദുല്‍ റസാഖ്, ഇ അബ്ദുല്‍ നാസര്‍ (മെമ്പര്‍മാര്‍). ജില്ലാ കൗണ്‍സിലര്‍മാരായി ആര്‍ സി സുബൈര്‍, ആബിദ് പാലകുറ്റി തിരഞ്ഞെടുത്തു.
റസാഖ് കാരന്തൂര്‍ വരണാധികാരിയായിരുന്നു. മണ്ഡലം പ്രതിനിധി സഭ ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി ഉദ്ഘാടനം ചെയ്തു. ടി കെ അസീസ് മാസ്റ്റര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സ്വീകരണ സമ്മേളനം ജില്ലാ സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു, യൂസുഫ് ടി പി അധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, ജില്ല പ്രസിഡണ്ട് മുസ്ഥഫ കൊമ്മേരി, സലീം കാരാടി, ടി പി മുഹമ്മദ്, പി ടി അഹമ്മദ് സംസാരിച്ചു.
കുന്ദമംഗലം: എസ്ഡിപിഐ കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കാരന്തൂര്‍ അജ്‌വ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്ന പ്രതിനിധി സഭ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി റസാഖ് സി (പ്രസിഡന്റ്), വേലായുധന്‍ വേട്ടാത്ത് (വൈസ് പ്രസിഡന്റ്), റഷീദ് കാരന്തൂര്‍ (സെക്രട്ടറി), റഹ്മത്ത് നെല്ലോളി, ബഷീര്‍ ടി (ജോ. സെക്രട്ടറി ), സിറാജ് കുറ്റിക്കാട്ടൂര്‍ (ഖജാഞ്ചി), എം അഹമ്മദ് മാസ്റ്റര്‍, ഷറഫുദ്ധീന്‍ പൂവാട്ട്പറമ്പ്, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, റഷീദ് കുറ്റിക്കാട്ടൂര്‍, റസീന കാരന്തൂര്‍, ഷമീര്‍, അഹമ്മദ് കുട്ടി  എന്നിവരെ  തിരഞ്ഞെടുത്തു.
സ്റ്റേറ്റ് സെക്രട്ടറി റോയ് അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സലിം കാരാടി, ജില്ലാ കമ്മറ്റിയംഗം ടി പി മുഹമ്മദ്, യു കെ ഡെയ്‌സി, കെ കെ ഫൗസിയ, ജമീല ടീച്ചര്‍, റഷീദ് കാരന്തൂര്‍, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, റസാഖ് സി, ഹുസൈന്‍ മണക്കടവ് സുബൈദ കാരന്തുര്‍, അഹമദ് നദ്‌വി റഷിദ് പി പി സംസാരിച്ചു.

RELATED STORIES

Share it
Top