എസ്ഡിപിഐ മണ്ഡലം കണ്‍വന്‍ഷന്‍

മണ്ണഞ്ചേരി: എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കണ്‍വന്‍ഷന്‍ മണ്ണഞ്ചേരി രശ്മി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി റൈഹാനത്ത് സുധീര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷാജി പൂവ്വത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഫൈസല്‍ പഴയങ്ങാടി വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ജില്ലാ കമ്മിറ്റി അംഗം റിയാസ് കെ പൊന്നാട്, എസ്ഡിടിയു മേഖലാ പ്രസിഡന്റ് അഫ്‌സല്‍ കെവേലിന്‍, എസ്ഡിപിഐ മണ്ഡലം വൈസ്പ്രസിഡന്റ് സുലൈമാന്‍കുഞ്ഞ്, ജോയിന്റ് സെക്രട്ടറി ഹാരിസ് പനയ്ക്കല്‍, ഖജാഞ്ചി എം എ നസീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top