എസ്ഡിപിഐ മണ്ഡലം കണ്‍വന്‍ഷന്‍

കല്യാശ്ശേരി: എസ്ഡിപിഐ കല്യാശേരി മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാനസമിതിയംഗം ഖാജാ ഹുസയ്ന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും ഭയത്തില്‍നിന്നു മോചിപ്പിച്ച് സംഘപരിവാര ഫാഷിസത്തിനെതിരേ പ്രതിരോധത്തിന്റെ കവചമൊരുക്കാന്‍ എസ്ഡിപിഐ മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം സെക്രട്ടറി അസ്ഹദ്, വാര്‍ഡ് മെംബര്‍ കെ കെ അനസ്, ഉനൈസ് സംസാരിച്ചു. മട്ടന്നൂര്‍: എസ്ഡിപിഐ മട്ട ന്നൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി സി റസാഖ്  അധ്യക്ഷത വഹിച്ചു. ഷമീര്‍ നെല്ലൂന്നി, എ വി മുനീര്‍ സംസാരിച്ചു. ജലീല്‍ സഖാഫി ക്ലാസെടുത്തു.

RELATED STORIES

Share it
Top