എസ്ഡിപിഐ മണ്ഡലം കണ്‍വന്‍ഷന്‍

പറവൂര്‍: എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്റെ അധ്യക്ഷതയില്‍ പാറപ്പുറം ബോഡി ആന്റ് സോള്‍ യോഗ സെന്റര്‍ ഹാളില്‍ നടന്നു. എസ്ഡിപിഐ ജില്ലാസമിതിയംഗം സുധീര്‍ ഏലൂക്കര  ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ സ്വീകരിച്ച പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ എസ്ഡിപിഐ സജീവ സാന്നിധ്യമാണെന്നും സമകാലീക രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന ഭയത്തില്‍ നിന്നും വിശപ്പില്‍ നിന്നും മോചനം എന്ന മുദ്രാവാക്യം ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും സുധീര്‍ ഏലൂക്കര പറഞ്ഞു. ഈ പുതുവര്‍ഷത്തില്‍ പാര്‍ട്ടിയുടെ ബഹുജന്‍മുന്നേറ്റത്തിന് കരുത്തേകാന്‍ ജനുവരി പത്തുമുതല്‍ ആരംഭിക്കുന്ന പ്രവര്‍ത്തന ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ എല്ലാ പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്നും പാര്‍ട്ടി കളക്ഷനുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി, നിസാര്‍ വാണിയക്കാട്, അബ്ദുല്ല എന്നിവരും വിവിധ വിഷയങ്ങളില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

RELATED STORIES

Share it
Top