എസ്ഡിപിഐ ഭക്ഷ്യവിഭവ സമാഹരണം

കോഴിക്കോട്: എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെക്കന്‍ കേരളത്തിലെ പ്രളയബാധിതര്‍ക്ക് ഭക്ഷ്യവിഭവ സമാഹരണം നടത്തി. പ്രയാസം അനുഭവിക്കുന്ന സഹോദരന്‍മാര്‍ക്ക് ഒരു സഹായഹസ്തം എന്ന സന്ദേശത്തിലൂടെയാണ് വിഭവ സമാഹരണം നടത്തിയത്. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ നേരിട്ട് ദുരിതബാധിതര്‍ക്ക് കൈമാറും.
പത്ത് ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് കയറ്റി അയക്കുന്നത്. വിഭവ സമാഹരണം ജില്ലാ പ്രസിഡണ്ട് മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. സമാഹരണത്തില്‍ പങ്കാളികളായ മുഴുവന്‍ നാട്ടുകാര്‍ക്കും നന്ദി അറിയിച്ചു. വിഭവ സമാഹരണത്തിന് പാര്‍ട്ടിയുടെ ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് നേതാക്കള്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top