എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം

കളമശ്ശേരി: എസ്ഡിപിഐ കളമശ്ശേരി മുനിസിപ്പല്‍ ഏരിയയില്‍ പെരിങ്ങഴ ബ്രാഞ്ച് സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.
അബ്ദുല്‍ സലീം (പ്രസിഡന്റ്), ശിഹാബ് എ എ (വൈസ് പ്രസിഡന്റ്), സലീം പി എം (സെക്രട്ടറി), അബ്ദുല്‍ ലത്തീഫ്(ജോ.സെക്രട്ടറി ), ശിഹാബ് പി പി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മുനിസിപ്പല്‍ കമ്മിറ്റി അംഗം നിഷാദ് മുട്ടാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
പള്ളുരുത്തി: എസ്ഡിപിഐ പള്ളുരുത്തി കെഎംപി ബ്രാഞ്ച് സമ്മേളനം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് അനീഷ് അബ്ദു പതാക ഉയര്‍ത്തി. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി അംഗം അന്‍സാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റ് ഷെമീര്‍ സി ഷാഹുല്‍ പാര്‍ട്ടി സന്ദേശം നല്‍കി. ബ്രാഞ്ച് സെക്രട്ടറി അഫ്‌സല്‍, വൈസ് പ്രസിഡന്റ് അസ്‌ലം, ജോ. സെക്രട്ടറി നൗഫല്‍, സുധീര്‍ കെ ബഷീര്‍ പങ്കെടുത്തു.
എസ്ഡിപിഐയുടെ പ്രതിഷേധ സമരത്തെ തുടര്‍ന്ന് മുറിച്ചു മാറ്റിയ അപകടമരം നിന്ന സ്ഥലത്ത് സമ്മേളനത്തോടനുബന്ധിച്ച് രണ്ട് മരം നട്ടുകൊണ്ട് തുടക്കം കുറിച്ചു.
ത്രിപുരയില്‍ ഒളിച്ചിരിക്കാന്‍ കാടുകളും പാടങ്ങളും ഉണ്ട്. കേരളത്തില്‍ ഇവയെല്ലാം കോര്‍പറേറ്റുകള്‍ക്ക് വിറ്റു മുടിക്കുകയാണ്. ത്രിപുരയില്‍ നിന്നും ഇടതുപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്നും എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് ഷെമീര്‍ സി ഷാഹുല്‍ സൂചിപ്പിച്ചു.

ആലങ്ങാട്: എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കരുമാല്ലൂര്‍ പഞ്ചായത്ത് പരുവക്കാട് ബ്രാഞ്ച് സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. രാവിലെ ബ്രാഞ്ച് സെക്രട്ടറി ഫഹദ് പാലക്കല്‍ പതാക ഉയര്‍ത്തി.
വൈകീട്ട് നടന്ന സമ്മേളനം മണ്ഡലം ജോ. സെക്രട്ടറി സലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് കോളുപ്പള്ളം(പ്രസിഡന്റ്), അജീര്‍(സെക്രട്ടറി), മജീദ്(വൈ. പ്രസിഡന്റ്), ഫഹദ്(ജോ. സെക്രട്ടറി), അഫ്‌സല്‍(ട്രഷറര്‍).

RELATED STORIES

Share it
Top