എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം

ആലുവ: എസ്ഡിപിഐ കടുങ്ങല്ലൂര്‍ കണിയാംകുന്ന് ബ്രാഞ്ച് സമ്മേളനം പഞ്ചായത്ത് കമ്മിറ്റി അംഗം അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ അബ്ദുള്ള മൗലവിയുടെ വസതിയില്‍ നടന്നു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാമിദ്(പ്രസിഡന്റ്), ഷെമീര്‍(വൈ.പ്രസിഡന്റ്), സിബി ന്‍ (ജ.സെക്രട്ടറി), നൗഫ ല്‍ (ജോ.സെക്രട്ടറി), അന്‍വര്‍(ട്രഷറര്‍)
ശ്രീമൂലനഗരം: പഞ്ചായത്തിലെ ശ്രീമൂലനഗരം ശ്രീഭൂതപുരം സംയുക്ത ബ്രാഞ്ച് സമ്മേളനവും തിരഞ്ഞെടുപ്പും ശ്രീമൂലനഗരം ക്ഷീരഭവന്‍ ഹാളില്‍ നടന്നു. എസ്ഡിപിഐ മണ്ഡലം ജോ. സെക്രട്ടറി സമദ് ആലുവ സംബന്ധിച്ചു.
ശ്രീമൂലനഗരം ബ്രാഞ്ച് പ്രസിഡന്റ്: മുഹമ്മദാലി കളപ്പുരയ്ക്കല്‍, സെക്രട്ടറി: റസാക്ക്, വൈസ് പ്രസിഡന്റ്: നൗഫല്‍ മേച്ചേരി, ജോ. സെക്രട്ടറി: ഷാജി അപ്പേലി, ഖജാഞ്ചി: അലിക്കുഞ്ഞ്, കമ്മിറ്റി മെംബര്‍: ഹൈദര്‍.
ശ്രീഭൂതപുരം ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ്: കബീര്‍ വെള്ളാരപ്പിള്ളി, സെക്രട്ടറി: ഷബീര്‍ മങ്ങാട്ടില്‍, വൈസ് പ്രസിഡന്റ്: അന്‍ഷാദ് മന്നപ്പിള്ളി, ജോ. സെക്രട്ടറി: മുഹമ്മദ് ഇബ്രാഹിം, ഖജാന്‍ജി: ശരീഫ് മന്നപ്പിള്ളി, കമ്മിറ്റി മെംബര്‍: നിസാര്‍ പാറപ്പുറം.
എടവനക്കാട്: എസ്ഡിപിഐ ചാത്തങ്ങാട് ബ്രാഞ്ച് സമ്മേളനം നടത്തി. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷമീര്‍െ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാത്തങ്ങാട് ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഷെറീഫ് ഇറക്കത്ത്(പ്രസിഡന്റ്), പി ടി സുല്‍ഫിക്കര്‍ (സെക്രട്ടറി), ഷെമീര്‍ (വൈസ് പ്രസിഡന്റ്), സമദ് (ജോ.സെക്രട്ടറി).
തായിക്കാട്ടുകര: എസ്ഡിപിഐ ചൂര്‍ണിക്കര പഞ്ചായത്ത് പട്ടേരിപ്പുറം ബ്രാഞ്ച് സമ്മേളനവും 2018-2020 കാലയളവിലേക്ക് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റ് ഷെബീര്‍ പരിയാരത്ത്, വൈസ് പ്രസിഡന്റ്് കുഞ്ഞുമോന്‍ പുതുപ്പറമ്പ്്, സെക്രട്ടറി അബീഷ് കുരീക്കാട്ടില്‍, ജോ. സെക്രട്ടറി ബി ഒ യൂസഫ്, നൗഷാദ് ബംഗ്ലാവ്പറമ്പില്‍ എന്നിവരെ തിരഞ്ഞെടുത്തു.
ആലങ്ങാട്: എസ്ഡിപിഐ കടുങ്ങല്ലൂര്‍ പഞ്ചായത്തിന് കീഴിലുള്ള എരമം പോട്ടാ, ഏലൂക്കര ബ്രാഞ്ചുകളുടെ സമ്മേളനം നടന്നു. എരമം പോട്ടാ ബ്രാഞ്ചിന്റെ ഭാരവാഹികളായി മുഹമ്മദ് (പ്രസിഡന്റ്),  ജബ്ലാര്‍ ചേന്നാംമ്പിള്ളി (വൈസ് പ്രസിഡന്റ്), ഹുസയ്ന്‍ സെക്രട്ടറി, ത്വയ്യിബ് കുന്നുംപുറം (ജോ. സെക്രട്ടറി), നവാസ്‌പോട്ട (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
സുധീര്‍ ഏലൂക്കര സമ്മേളനം ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍കെരീം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സലാം കുന്നുംപുറത്തെ പഞ്ചായത്ത് സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top