എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍

അഴീക്കോട്: എസ്ഡിപിഐ കപ്പക്കടവ് ബ്രാഞ്ച് സമ്മേളനത്തിനു ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ പതാകയുയര്‍ത്തി. തുടര്‍ന്നു കുട്ടികളുടെ കലാകായിക മല്‍സരം നടത്തി. പ്രധിനിധി സമ്മേളനം അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് നൗഫല്‍ ഉദ്്ഘാടനം ചെയ്തു. കെ റഹദ് റിപോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി കെ സമീര്‍ (പ്രസിഡന്റ്), കെ ഷിറാസ് (വൈസ് പ്രസിഡന്റ്), കെ റിയാസ്(സെക്രട്ടറി), സി പി അഫ്‌സല്‍(ജോയിന്റ് സെക്രട്ടറി), കെ സി റിജാസ്, ടി ഫൈസല്‍(കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. റിഷാദ് കാട്ടാമ്പള്ളി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കപ്പക്കടവ് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മുഴപ്പിലങ്ങാട്: എസ്ഡിപിഐ മഠം ബ്രാഞ്ച് സമ്മേളനത്തിനു പ്രസിഡന്റ് സി അര്‍ഷാദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ധര്‍മ്മടം മണ്ഡലം കമ്മിറ്റിയംഗം ജാഫര്‍ ചെമ്പിലോട് ഉദ്ഘാടനം ചെയ്തു.
ബാഞ്ച് പ്രസിഡന്റ് സി അര്‍ഷാദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി ഷാനിര്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി വി സെന്‍സാര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ടി ഷാനിര്‍(പ്രസിഡന്റ്), സി അര്‍ഷാദ്(വൈസ് പ്രസിഡന്റ്), വി ഫഹദ്(സെക്രട്ടറി), ടി വി അഷമുദീന്‍(ജോയിന്റ് സെക്രട്ടറി), ടി വി സെന്‍സാര്‍(ഖജാഞ്ചി). ധര്‍മടം മണ്ഡലം കമ്മിറ്റിയംഗം അഫ്‌സര്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബ്രാഞ്ച് സെക്രട്ടറി വി ഫഹദ് സംസാരിച്ചു.

RELATED STORIES

Share it
Top