എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍

കാടാച്ചിറ: എസ്ഡിപിഐ മമ്മാക്കുന്ന് ബ്രാഞ്ച് സമ്മേളനം പള്ളിപ്രം പ്രഭാകരന്‍ നഗറില്‍ ധര്‍മടം മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ് ഉദ്ഘാടനം ചെയ്തു. ടി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. വി  കെ റഹീസ് റിപോര്‍ട്ട് അവതരിപ്പിച്ചു. പി വി ശിഹാബ് സംസാരിച്ചു. ഭാരവാഹികളായി കെ വി ബാസിത് (പ്രസിഡന്റ്), ടി കെ ഫൈസല്‍(സെക്രട്ടറി), എസ് എം നസീര്‍(വൈസ് പ്രസിഡന്റ്), പി വി ശിഹാബ്(ജോയിന്റ് സെക്രട്ടറി), ഫായിസ്(ഖജാഞ്ചി) തിരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് ക്വിസ് മല്‍സരം സംഘടിപ്പിച്ചു.
മുഴപ്പിലങ്ങാട്: എസ്ഡിപിഐ കൂടക്കടവ് ബ്രാഞ്ച് സമ്മേളനം ഗൗരി ലങ്കേഷ് നഗറില്‍ നടന്നു. ബ്രാഞ്ച് പ്രസിഡന്റ് സി വി നജീബ് പതാകയുയര്‍ത്തി. പ്രതിനിധി സമ്മേളനം ധര്‍മടം മണ്ഡലം സെക്രട്ടറി പി ടി വി ഷംസീര്‍ ഉദ്ഘാടനം ചെയ്തു. സി വി നജീബ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എം സുനീര്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: എം സുനീര്‍ (പ്രസിഡന്റ്), തന്‍സീര്‍(വൈസ് പ്രസിഡന്റ്), സി വി നജീബ്(സെക്രട്ടറി), നവീദ് തറമ്മല്‍(ജോയിന്റ് സെക്രട്ടറി), എ വി റഫ്‌നാസ്(ജോയിന്റ് സെക്രട്ടറി), കെ അശ്‌റഫ്(ഖജാഞ്ചി). ധര്‍മടം മണ്ഡലം വൈസ് പ്രസിഡന്റ് ടി സി നിബ്രാസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top