എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍ സമാപിച്ചു

കടയ്ക്കല്‍: എസ്ഡിപിഐ ചല്ലിമുക്ക് ബ്രാഞ്ച് സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബ്രാഞ്ച് ഭാരവാഹികളായി സിറാജുദ്ദീന്‍ (പ്രസിഡന്റ്), സലാഹുദ്ദീന്‍ (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷാന്‍(സെക്രട്ടറി), അന്‍സീം (ജോയിന്റ് സെക്രട്ടറി) ഷെഫീര്‍ (ഖജാഞ്ചി), ബ്രാഞ്ച് പ്രസിഡന്റ് സിറാജുദ്ദീന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം മണ്ഡലം വൈസ് പ്രസിഡന്റ് അനസ് മുതയില്‍ ഉദ്ഘാടനം ചെയ്തു.
നിലമേല്‍: ബ്രാഞ്ച് പ്രസിഡന്റ് അന്‍സാരിയുടെ അധ്യക്ഷതയില്‍ മണ്ഡലം സെക്രട്ടറി നൗഫല്‍ ജെ ആര്‍ ഉദ്ഘാടനം ചെയ്തു.
നിലമേല്‍ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി എച്ച് ജിഷാദ്(പ്രസിഡന്റ്), അനസ് ചാറയം(വൈസ് പ്രസിഡന്റ്), എ ഷമീര്‍(സെക്രട്ടറി), റിയാസ്, സിയാദ്(ജോയിന്റ് സെക്രട്ടറിമാര്‍),സജീര്‍ വളയിടം(ഖജാഞ്ചി) എന്നിവരെ തിരഞ്ഞടുത്തു. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് റിട്ടേണിങ് ഓഫിസര്‍ ഷമീര്‍ഷ നേതൃത്വം നല്‍കി.
വട്ടപ്പാറ: വട്ടപ്പാറ ബ്രാഞ്ച് സമ്മേളനം മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ റോഡുവിള ഉദ്ഘാടനം ചെയ്തു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു.
അനീഷ് ഖാന്‍(പ്രസിഡന്റ്),ഷഹീര്‍(സെക്രട്ടറി),അനീസ്(വൈസ് പ്രസിഡന്റ്), ഹുസൈന്‍(ജോയിന്റ് സെക്രട്ടറി),ഷാജഹാന്‍(ഖജാഞ്ചി). തിരഞ്ഞെടുപ്പ് നടപടികള്‍ മണ്ഡലം വൈസ് പ്രസിഡന്റും റിട്ടേര്‍ണിങ് ഓഫിസറുമായ യൂനുസ് മൗലവി നിയന്ത്രിച്ചു.
ഉമയനല്ലൂര്‍: എസ്ഡിപിഐ ഉമയനല്ലൂര്‍ ബ്രാഞ്ച് സമ്മേളനം ഇരവിപുരം മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ഉദ്ഘാടനം ചെയ്തു. റുബീഖ് ബാലരാമപുരം അധ്യക്ഷത വഹിച്ചു.
ഷുക്കൂര്‍ സംസാരിച്ചു. ഭാരവാഹികളായി റമീസ് ഉമയനല്ലൂര്‍ (പ്രസിഡന്റ്), ഇബ്രാഹീംകുട്ടി പട്ടരുമുക്ക്(വൈസ് പ്രസിഡന്റ്), നാസിം സുലൈമാന്‍ (സെക്രട്ടറി), ഷാജഹാന്‍ ആലുംമൂട്ടില്‍ (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ ഷുക്കൂര്‍ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top