എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനവും തിരഞ്ഞെടുപ്പും

കളമശ്ശേരി: എസ്ഡിപിഐ എച്ച്എംടി കോളനി ബ്രാഞ്ച് സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. രാവിലെ 8.30 നു ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഷാനവാസ് (പ്രസിഡന്റ്), ഇര്‍ഷാദ് (വൈസ് പ്രസിഡന്റ് ), പരീദ് (സെക്രട്ടറി), ഷാജി, സഹല്‍, റഫീഖ് (ജോ.സെക്രട്ടറിമാര്‍), റഷീദ് (ട്രഷറര്‍), ഇബ്രാഹിം (മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം) എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് മുനിസിപ്പല്‍ സെക്രട്ടറി റഫീഖ് വിടാക്കുഴ നിയന്ത്രിച്ചു.
കളമശ്ശേരി: എസ്ഡിപിഐ ഏലൂര്‍ പാതാളം ബ്രാഞ്ച് സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. കളമശ്ശേരി മണ്ഡലം കമ്മിറ്റി അംഗം നാസിം പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് (പ്രെഡിഡന്റ്), മൊയ്ദീന്‍ കോയ (വൈസ് പ്രസിഡന്റ്), സലാം (സെക്രട്ടറി), നജീബ്, റഷീദ്, കരീം (ജോ :സെക്രട്ടറിമാര്‍), ഫാറൂഖ് (ട്രെഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് കളമശ്ശേരി മുനിസിപ്പല്‍ സെക്രട്ടറി റഫീഖ് വിടാക്കുഴ നിയന്ത്രിച്ചു.
തായിക്കാട്ടുകര: ചൂര്‍ണിക്കര പഞ്ചായത്ത് 10,11,12 വാര്‍ഡുകളിലെ കുന്നത്തേരി, കുന്നത്തേരി സെന്‍ട്രല്‍, ദാറുസ്സലാം എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനവും 2018-2020 കാലയളവിലേക്ക് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. കുന്നത്തേരി ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി ഖാലിദ് കിടങ്ങേത്ത്, വൈസ് പ്രസിഡന്റ് അന്‍സാര്‍ തച്ചവള്ളത്ത്, സെക്രട്ടറി ഹാറൂണ്‍ മൗലവി മീന്തറക്കല്‍, ജോ.സെക്രട്ടറി തല്‍ഹത്ത് കരിപ്പായി, റഊഫ് മാഞ്ഞാലി, ട്രഷറര്‍ മുജീബ് പേരക്കാട്ടില്‍. കുന്നത്തേരി സെന്‍ട്രല്‍ ബ്രാഞ്ച് പ്രസിഡന്റ് മാഹിന്‍ കടവില്‍, വൈസ് പ്രസിഡന്റ് സക്കീര്‍, സെക്രട്ടറി ഖാലിദ് മീന്തറക്കല്‍, ജോ.സെക്രട്ടറി ഷാജി കല്ലായി, ട്രഷറര്‍ ഹനീഫ നെയ്യത്താന്‍.
ദാറുസലാം ബ്രാഞ്ച് പ്രസിഡന്റ് ഉസ്മാന്‍ കാട്ടുപറമ്പില്‍, വൈസ് പ്രസിഡന്റ് എം എ അജീബ്, സെക്രട്ടറി ബി എസ് യൂസഫ്, ജോ. സെക്രട്ടറി മുഹമ്മദ് കാട്ടുപറമ്പില്‍(ട്രഷറര്‍), അബ്ദുല്ല തച്ചവള്ളത്ത് എന്നിവരെ തിരഞ്ഞെടുത്തു.
നോര്‍ത്ത് പറവൂര്‍: പറവൂര്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ വ്യാപകമായി ബീവറേജ് കോര്‍പറേഷന്റെ ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രമേയം. മുനിസിപ്പാലിറ്റിയിലെ പത്ത്, പതിമൂന്ന് വാര്‍ഡുകളിലെ വെടിമറ, വാണിയക്കാട് ബ്രാഞ്ചു സമ്മേളനവും 2018-20 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പൂര്‍ത്തിയായി. നിലവില്‍ മൂന്നോളം ചില്ലറവില്‍പനശാലകള്‍ക്കു പുറമെ താലൂക്ക് പരിധിയിലെ മുഴുവന്‍ റേഷന്‍ കടകളിലേക്കുള്ള ഭക്ഷണ സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്‌റ്റേറ്റ് വെയര്‍ ഹൗസിന്റെ വാണിയക്കാട് ഗോഡൗണില്‍ ആരംഭിച്ചിരിക്കുന്ന  ബീവറേജ് ഔട്ട്‌ലെറ്റ് ഉടന്‍ അടച്ചുപൂട്ടണമെന്ന്  ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വെടിമറയില്‍ സഗീര്‍ കെ എച്ച് (പ്രസിഡന്റ്), ശരീഫ് എ എ (സെക്രട്ടറി), അബ്ദുള്‍ സമദ് (ട്രഷറര്‍) വാണിയക്കാട് ബ്രാഞ്ചില്‍ ഷാജഹാന്‍ കെ എം (പ്രസിഡന്റ്), ഹാരിസ് കെ എച്ച് (സെക്രട്ടറി), സൈനുദ്ധീന്‍ പി കെ(ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍, വൈസ് പ്രസിഡന്റ് ഷിഹാബുദ്ധീന്‍ മന്നം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top