എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം നടന്നു

കൈപ്പുറം: എസ്ഡിപിഐ കൈപ്പുറം, കൂര്‍ക്കപ്പറമ്പ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്തി. കൈപ്പുറം ബ്രാഞ്ച് പ്രസിഡന്റ് കെ എം നാസര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വാരിയം കുന്നന്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.
കൈപ്പുറം ബ്രാഞ്ച് പ്രസിഡന്റ്റായി പി കെ മുഹമ്മദ് മൗലവി, സെക്രട്ടറി ശമീര്‍ പുഴക്കല്‍, വൈസ് പ്രസിഡന്റ് കെ എം നാസര്‍, ജോയിന്റ്‌റ് സെക്രട്ടറി ഹസന്‍ പി, ട്രഷറര്‍ മുസ്തഫ എ കെ, കൗണ്‍സിലര്‍മാരായി ഹനീഫ, റസാഖ് കെ, എന്നിവരെ തിരഞ്ഞെടുത്തു.കൂര്‍ക്കപ്പറമ്പ് ബ്രാഞ്ച് ഭാരവാഹികള്‍: മന്‍സൂര്‍ പുളിക്കല്‍(പ്രസിഡന്റ്), സലാഹുദ്ധീന്‍ കെ(സെക്രട്ടറി), ഫാരിസ് പി (വൈസ് പ്രസിഡന്റ്), ഇര്‍ഷാദ് കെ (ജോ: സെക്രട്ടറി), സലാഹുദ്ധീന്‍(ഖഞ്ചാജി). സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി അലവിമാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം, പഞ്ചായത്ത് സെക്രട്ടറി സിറാജ് കെ, മുഹമ്മദ്കുട്ടി പൈലിപ്പുറം തുടങ്ങിയവര്‍  സംസാരിച്ചു.

RELATED STORIES

Share it
Top