എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം

കണ്ണൂര്‍: എസ്ഡിപിഐ താണ ബ്രാഞ്ച് സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും പൊതുയോഗവും നടത്തി. പുതിയ ഭാരവാഹികളായി ലത്തീഫ്(പ്രസിഡന്റ്), നിയാസ്(സെക്രട്ടറി), എം ജാസിര്‍(വൈസ് പ്രസിഡന്റ്), സിറാജ്(ജോയിന്റ് സെക്രട്ടറി), കെ ഹാഷിം(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, ബ്രാഞ്ച് പ്രസിഡന്റ് ലത്തീഫ് സംസാരിച്ചു.

RELATED STORIES

Share it
Top