എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനവും കുടുംബ സംഗമവും

മുഴപ്പിലങ്ങാട്: ഈമാസം 30ന് നടക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്ത് സമ്മേളന പ്രചാരണാര്‍ഥം എസ്ഡിപിഐ കെട്ടിനകം ബ്രാഞ്ച് കുടുംബസംഗമം സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്്‌രിയ ഉദ്ഘാടനം ചെയ്തു.
റജീന ടീച്ചര്‍ ക്ലാസെടുത്തു. സ്വാഗത സംഘം കണ്‍വീനര്‍ ടി സി നിബ്രാസ് അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ വിതരണം പി ബി മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ടി സി അസ്‌ലം സംസാരിച്ചു.
കണ്ണാടിപ്പറമ്പ്: എസ്ഡിപിഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് സമ്മേളനത്തിനു പ്രസിഡന്റ് സി കെ അമീര്‍ പതാകയുയര്‍ത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ-കായിക മല്‍സരങ്ങള്‍ നടത്തി. സി മഷൂദ്, കെ പി തസ്്‌നീം, അമീന്‍, സി അമീര്‍, ജവാദ്, പി പി അബ്്ദുല്‍ഖാദര്‍, അബ്്ദുര്‍റഹ്്മാന്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധി എം ടി ഹനീഫ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി ടി എം അബ്ദുര്‍റഹ്്മാന്‍(പ്രസിഡന്റ്), കെ വി സ്വാലിഹ്(വൈസ് പ്രസിഡന്റ്), സി അമീര്‍(സെക്രട്ടറി), ഷഹബാസ് പാറപ്പുറം(ജോയി ന്റ് സെക്രട്ടറി), സി ജവാദ്(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. പാപ്പിനിശ്ശേരി പഞ്ചായത്തംഗവും എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗവുമായ സി ശാഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top