എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം

അഴീക്കോട്: എസ്ഡിപിഐ അഴീക്കല്‍ ബ്രാഞ്ച് സമ്മേളനത്തിനു പ്രസിഡന്റ് ഖാലിദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കലാകായിക മല്‍സരം നടന്നു. ജേതാക്കള്‍ക്ക് എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ മുസ്തഫ സമ്മാനം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഫല്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ മുസ്തഫ(പ്രസിഡന്റ്), എം ഖാലിദ്(വൈസ് പ്രസിഡന്റ്), എം ഫയാസ്(സെക്രട്ടറി), ടി കെ ശക്കീര്‍(ജോയിന്റ് സെക്രട്ടറി), കെ കെ ഷഫീര്‍(ഖജാഞ്ചി), പി പി ജംഷീദ്, എം നൗഫല്‍(കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. എസ്ഡിപിഐ പുതിയതെരു ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികള്‍: എന്‍ എന്‍ ഫാറൂഖ്(പ്രസിഡന്റ്),
കെ ഫൈസല്‍(വൈസ് പ്രസിഡന്റ്), കെ അര്‍ഷാദ്(സെക്രട്ടറി), പി പി സാദിഖ്(ജോയിന്റ് സെക്രട്ടറി), പി പി റാഷിദ്(ഖജാഞ്ചി), പി പി നദീര്‍, എം കെ മുനീര്‍(കമ്മിറ്റി അംഗങ്ങള്‍). വി കെ നൗഫല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top