എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനം നടത്തി

കരുനാഗപ്പള്ളി: എസ്ഡിപിഐ പുത്തന്‍തെരുവ് വെസ്റ്റ് ബ്രാഞ്ച് സമ്മേളനം മണ്ഡലം ജോയിന്റ് സെക്രട്ടറി ഷാനവാസ് വലിയകുളങ്ങര ഉദ്ഘാടനം ചെയ്തു.
റഷീദ് വട്ടപറമ്പ്, സനൂജ് സേഠ് സംസാരിച്ചു. ഭാരവാഹികള്‍: തന്‍സീര്‍ (പ്രസിഡന്റ്), ഷെഹ്‌നാസ് (വൈസ് പ്രസിഡന്റ്), നിസാര്‍ (സെക്രട്ടറി), ആദില്‍ (ജോ: സെക്രട്ടറി), അനസ് (ഖജാഞ്ചി).
ശാസ്താംകോട്ട: എസ്ഡിപിഐ പരുംകുളം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എ അന്‍സര്‍ (പ്രസിഡന്റ്), നവാസ് (വൈസ് പ്രസിഡന്റ്), മുനീര്‍ (സെക്രട്ടറി), ടിഎസ് സൈനുദ്ദീന്‍, ഷെമീര്‍, സൈനുദ്ദീന്‍(ജോയിന്റ് സെക്രട്ടറിമാര്‍), കമറുദ്ദീന്‍ (ഖജാഞ്ചി).
എസ്ഡിപിഐ മൈനാഗപ്പള്ളി ബ്രാഞ്ച് ഭാരവാഹികള്‍: സജാദ് പള്ളിമുക്ക് (പ്രസിഡന്റ്), സജാദ് കല്ലുകടവ് (സെക്രട്ടറി)അജ്മല്‍ ഇസ്മായില്‍(വൈസ് പ്രസിഡന്റ്), സാബിത് (ജോയിന്റ് സെക്രട്ടറി), ഷെഫീഖ് (ഖജാഞ്ചി), നൗഷാദ്, ഹാഷിം (കമ്മിറ്റി ഭാരവാഹികള്‍).
കാവനാട്: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും കാത്ത് സൂക്ഷിക്കാന്‍ നാം തയ്യാറാകണമെന്ന് എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം എകെ ഷെരീഫ് ആവശ്യപ്പെട്ടു. എസ്ഡിപിഐ കുരീപ്പുഴ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് എ ഷെഫീക്ക് മൂലങ്കര അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എസ് വഹാബ് മുലങ്കര, കൊല്ലം മണ്ഡലം പ്രസിഡന്റ് നുജുമുദ്ദീന്‍ അഞ്ചുമുക്ക്, മണ്ഡലം സെക്രട്ടറി ഷെഫീക്ക് കരുവ സംസാരിച്ചു.ഭാരവാഹികളായി എസ്എം ഹബീബ് (പ്രസിഡന്റ്), നൂറുല്‍അമീന്‍ മുതിരപ്പറമ്പ് ( വൈസ് പ്രസിഡന്റ്), എസ് വഹാബ് മൂലങ്കര (സെക്രട്ടറി), ആര്‍ ഷെഫീക്ക്, കെ എ നവാസ് (ജോയിന്റ് സെക്രട്ടറിമാര്‍), എ ഷാജഹാന്‍ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top