എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍

ഇരിട്ടി: എസ്ഡിപിഐ വിളക്കോട് ബ്രാഞ്ച് സമ്മേളനത്തിനു ബ്രാഞ്ച് സെക്രട്ടറി സിദ്ദീഖ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കാലാകായിക മല്‍സരങ്ങളും വടംവലി മല്‍സരവും നടന്നു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ പി മുഹമ്മദ് സംസാരിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി റാഷിദ് ആറളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കലാകായിക മല്‍സരത്തിലെ വിജയികള്‍ക്ക് എ പി മുഹമ്മദ് സമ്മാനം വിതരണം ചെയ്തു.
ഭാരവാഹികള്‍: കെ കെ ഷഫീഖ്(പ്രസിഡന്റ്), യൂനുസ് വിളക്കോട്(സെക്രട്ടറി), എം കെ ഷരീഫ്(വൈസ് പ്രസിഡന്റ്), ഇ പി അഷ്‌റഫ്(ജോയിന്റ് സെക്രട്ടറി), അജ്മല്‍(അജ്്മല്‍). ചെങ്ങാടി വയലിലെ പ്രവര്‍ത്തന രഹിതമായ തെരുവുവിളക്ക് കത്തിക്കുക, കുടിവെളളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
മട്ടന്നൂര്‍: എസ്ഡിപിഐ 19ആം മൈല്‍ ബ്രാഞ്ച് ഭാരവാഹികള്‍: ഇ കെ ഷമീര്‍(പ്രസിഡന്റ്), ഇ ഷഹീര്‍(വൈസ് പ്രസിഡന്റ്), റാഷിദ്(സെക്രട്ടറി), ഇര്‍ഫാന്‍(ജോയിന്റ് സെക്രട്ടറി), സിറാജ്(ഖജാഞ്ചി). പേരാവൂര്‍ മണ്ഡലം സെക്രട്ടറി അശ്‌റഫ് നടുവനാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തളാപ്പ്: എസ്ഡിപിഐ തളാപ്പ് ബ്രാഞ്ച് സമ്മേളനവും വിവിധ കലാ കായിക മല്‍സരങ്ങളും നടന്നു. മേഖലാ കമ്മിറ്റിയംഗം ആഷിഖ് കപ്പണ പതാക ഉയര്‍ത്തി. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, പെനാല്‍റ്റി ഷൂട്ടൗട്ട്, മ്യൂസിക് ക്യാപ്, മ്യൂസിക് ബോള്‍, സ്്‌ലോ സൈക്ലിങ്, മിഠായി പെറുക്കല്‍, പഞ്ചഗുസ്തി മല്‍സരം എന്നിവ നടത്തി. ഭാരവാഹി തിരഞ്ഞെടുപ്പ് അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം നൗഷാദ് നിയന്ത്രിച്ചു. പള്ളിക്കുന്ന് മേഖലാ സെക്രട്ടറി എം എല്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. ഷക്കീര്‍ നിയന്ത്രിച്ചു. വിജയികള്‍ക്കു
എം എല്‍ നൗഷാദ്, അന്‍സീര്‍, വക്കീഹ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികള്‍: അന്‍സീര്‍ ചാലില്‍(പ്രസിഡന്റ്), സി കെ ഫര്‍ഹാന്‍(സെക്രട്ടറി), നസീല്‍ വാഴച്ചാലില്‍(വൈസ് പ്രസിഡന്റ്), കെ മുഹമ്മദ് സിനാന്‍(ജോയിന്റ് സെക്രട്ടറി), ആഷിഖ് കപ്പണ(ഖജാഞ്ചി).
ഇരിട്ടി: തുണ്ടിയില്‍ പാലവും അപ്രോച്ച് റോഡും ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് എസ്ഡിപിഐ പേരാവൂര്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം സജീര്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. റഫീഖ് കാട്ടുമാടം അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ഷമീര്‍ ചുണ്ടുക്കുന്നേല്‍(പ്രസിഡന്റ്), ഷിഹാബ് ബാണത്തുംകണ്ടി(സെക്രട്ടറി,), റഫീഖ് കാട്ടുമാടം(ഖജാഞ്ചി).
ഇരിട്ടി: എസ്ഡിപിഐ കീഴ്പ്പള്ളി ബ്രാഞ്ച് സമ്മേളനം റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: പി എം മൂസക്കുട്ടി(പ്രസിഡന്റ്), ഹംസ(വൈസ് പ്രസിഡന്റ്), ടി പി സാജിര്‍(സെക്രട്ടറി), അസ്ഹറുദ്ദീന്‍(ജോയിന്റ് സെക്രട്ടറി), ശാഫി(ഖജാഞ്ചി).
എസ്ഡിപിഐ ഇരിട്ടി ബ്രാഞ്ച് സമ്മേളനം മണ്ഡലം പ്രസിഡന്റ് എസ് നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.നാലകത്ത് റിയാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: റിയാസ് നാലകത്ത്(പ്രസിഡന്റ്), കെ വി അബ്ദുര്‍റഹ്്മാന്‍(വൈസ് പ്രസിഡന്റ്), കെ പി റജീസ്(സെക്രട്ടറി), പി കെ ഹബീബ്(ജോയിന്റ് സെക്രട്ടറി), ശമീം പള്ളിക്കല്‍(ഖജാഞ്ചി). ഷൂട്ടൗട്ട് മല്‍സരം നടത്തി.

RELATED STORIES

Share it
Top