എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍

താമരക്കുളം: എസ്ഡിപിഐ നാലുമുക്ക്, പണ്ടാരവിള ബ്രാഞ്ച് സമ്മേളനങ്ങള്‍ താമരക്കുളം റിയാസ് മൗലവി നഗറില്‍ നടന്നു. നാലുമുക്ക് ബ്രാഞ്ച് പ്രസിഡന്റ് ഷൈജു പതാക ഉയര്‍ത്തി. എസ്ഡിപിഐ മാവേലിക്കര മണ്ഡലം കമ്മിറ്റിയംഗം ഷിഹാബ് എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഇരു ബ്രാഞ്ചിന്റേയും സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ താഹിര്‍ എം എം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നാലുമുക്ക് ബ്രാഞ്ച്— ഭാരവാഹികളായി  ഷൈജു (പ്രസിഡന്റ്), ഷരീഫ് (സെക്രട്ടറി), ഷമീം (വൈസ് പ്രസിഡന്റ്), റംഷാദ് (ജോയിന്റ് സെക്രട്ടറി), അന്‍വര്‍ (ട്രഷറര്‍) എന്നിവരുംപണ്ടാരവിള ബ്രാഞ്ച് ഭാരവാഹികളായി റഷീദ്(പ്രസിഡന്റ്), ആഷിഖ (സെക്രട്ടറി), ഷെബീര്‍(വൈസ് പ്രസിഡന്റ്), നിസാം(ജോയിന്റ് സെക്രട്ടറി),അഫ്‌സല്‍(ട്രഷറര്‍) എന്നിവരേയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top