എസ്ഡിപിഐ ഫ്യൂച്ചര്‍ ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

തലശ്ശേരി: എസ്ഡിപിഐ ഡിസ്ട്രിക്റ്റ് റിസോഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കരുണ ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ഫ്യൂച്ചര്‍ ടീം അംഗങ്ങള്‍ക്കുള്ള തലശ്ശേരി മേഖല പരിശീലന ക്യാംപ് നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ. പി കെ ഷബീര്‍ സംസാരിച്ചു. കില ആസൂത്രണ സമിതിയംഗം പി പി രാമകൃഷ്ണന്‍ കൂടാളി ക്ലാസെടുത്തു. ഫ്യൂച്ചര്‍ ടീം ഇന്‍ചാര്‍ജ് എ ആസാദ്, ആക്‌സസ് റിസോഴ്‌സ് പേഴ്‌സന്‍ റസാഖ് കുറ്റിക്കര, ഡിആര്‍ജി അംഗങ്ങളായ ടി ടി ശംസീര്‍ കാടാച്ചിറ, വി സി അബ്ദുര്‍റസാഖ് മട്ടന്നൂര്‍, പി ജാഫര്‍ ചെമ്പിലോട് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top