എസ്ഡിപിഐ ഫ്യൂച്ചര്‍ ടീം പ്രോഗ്രാം സംഘടിപ്പിച്ചു

പത്തനംതിട്ട: എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ഡിസ്ട്രിക് റിസോഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കായി ഫ്യൂച്ചര്‍ ടീം പ്രോഗ്രാം സംഘടിപ്പിച്ചു.
പത്തനംതിട്ട അലങ്കാര്‍ ടൂറിസ്റ്റ് ഹോമില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് റിയാഷ് കുമ്മണ്ണൂര്‍, എസ്ഡിപിഐ ജില്ല കമ്മിറ്റി അംഗം സുബൈര്‍ ചിറ്റാര്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തംഗം ഷാജി പഴകുളം, ഡിസ്ട്രിക് റിസോഴ്‌സ് ഗ്രൂപ്പ് അംഗം മുഹമ്മദ് ഷാ മൗലവി ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ്, മണ്ഡലം ഭാരവാഹികളായ ഷറഫ്, തൗഫീഖ്, ഇല്യാസ് നേതൃത്വം നല്‍കി

RELATED STORIES

Share it
Top