എസ്ഡിപിഐ പ്രവര്‍ത്തന ഫണ്ട് സമാഹരണം തുടങ്ങി

അടൂര്‍: രാജ്യത്തെ തകര്‍ക്കുന്ന ആര്‍എസ്എസ് ഭീകരതക്കെതിരേ കൃത്യമായ നിലപാടെടുത്ത് മുന്നോട്ട് പോകുന്ന ബഹുജന്‍ മുന്നേറ്റത്തിന് കരുത്ത് പകരുവാന്‍ എസ്ഡിപിഐ പ്രവര്‍ത്തന ഫണ്ട് സമാഹരണം തുടങ്ങി. ഫണ്ട് സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നലെ അടൂര്‍ മണ്ഡലത്തിലെ മണ്ണടിയില്‍ പത്തനംതിട്ട എമിഗ്രന്‍സ് യൂനിയന്‍ ഭാരവാഹികളില്‍ നിന്ന് 10000 രൂപയുടെ ചെക്ക് ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പിഇയുസി ഭാരവാഹികളായ അംജാദ് കൂട്ടക്കല്ലില്‍, നൗഷാദ്, നിഷാദ് പാറയില്‍, അജീബ് വലിയവിള, മുഹമ്മദ് റാഫി, എംകെഎം ഫാബ്രിക്‌സ് ഉടമ നാദിര്‍ഷാ സംബന്ധിച്ചു. ഇതിന്റെ മണ്ഡലതല ഉദ്ഘാടനം മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഇന്ന് നടക്കും. ജനുവരി ഒമ്പത് മുതല്‍ 30 വരെയാണ് ജില്ലയില്‍ ഫണ്ട് സമാഹരണ കാംപയിന്‍ നടക്കുന്നത്. കാംപയിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചരണം, ലഘുലേഖാ വിതരണം നടക്കും. കൂടാതെ തിരഞ്ഞെടുത്ത ജില്ലയിലെ 15000 ഭവനങ്ങളില്‍ ബ്രാഞ്ച് ഭാരവാഹികളുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കും. ജില്ലാ മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍  വ്യക്തിഗത സന്ദര്‍ശനം നടക്കും.

RELATED STORIES

Share it
Top