എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

മുണ്ടേരി: എസ്ഡിപിഐ മുണ്ടേരി മേഖല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കൊട്ടാനിച്ചേരി ജയന്‍ പീടികയ്ക്ക് സമീപം ജില്ലാ കമ്മിറ്റിയംഗം സുബൈര്‍ മടക്കര ഉദ്ഘാടനം ചെയ്തു. അസം ജനതയുടെ പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മോദിയുടെ നാറിയ രാഷ്ട്രീയക്കളിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് രാജ്യത്തെ മുഴുവന്‍ ന്യുനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളുടെ മേലും നാളെ വരാനിരിക്കുന്നതാണ്. ഇതിനെതിരേ മുഴുവന്‍ ജനവിഭാഗങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി സന്ദേശം നല്‍കി. മുണ്ടേരി മേഖലാ കമ്മിറ്റി പ്രസിഡന്റ് അന്‍സര്‍ അധ്യക്ഷനായി. സെക്രട്ടറി ജെയ്‌ഷെല്‍, ഇസ്സുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top