എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

ഇരിട്ടി: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുമ്പൊന്നും അനുഭവിക്കാത്ത യാതനകളും പീഡനങ്ങളുമാണ് ഇന്ത്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നു എസ്ഡിപിഐ പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ഫാറൂഖ് പറഞ്ഞു. കാക്കയങ്ങാട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്ര ഹിന്ദുത്വത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ പത്ര പ്രവര്‍ത്തകരായാലും മനുഷ്യാവകാശ പ്രവര്‍ത്തകരായാലും അവര്‍ കൊല്ലപ്പെടുകയോ ജയിലിടക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്.
ഭരണഘടനയെ പിച്ചിചീന്തി ജനാധിപത്യം തകര്‍ക്കുമ്പോള്‍ നാം ഭരണഘടനയുടെ കാവല്‍ക്കാരാവണമെന്നും അദ്ദേഹം പറഞ്ഞു. എ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി സി റസാഖ് വിഷയാവതരണം നടത്തി. നൗഫല്‍ കാക്കയങ്ങാട്, പി എം അശ്‌റഫ് സംസാരിച്ചു.

RELATED STORIES

Share it
Top