എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

കൊടുവള്ളി: മഹാരാജാസ് കോളജില്‍ നടന്ന ദാരുണ മരണത്തിനു അമിതപ്രാധാന്യം നല്‍കി നാടുനീളെ പോലിസിനെ ഉപയോഗിച്ചു ഓഫിസ് റെയ്ഡ് ചെയ്തും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തും എസ്ഡിപിഐയുടെ വേരറുക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജലീല്‍ നീലാംബ്രാ.
സിപിഎം സ്വീകരിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൊയ്യുക ഹിന്ദുത്വ ശക്തികളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല ക്യാംപയിനോടനുബന്ധിച്ചു നടന്ന കൊടുവള്ളി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി , ജില്ലാ സെക്രട്ടറി ജലീല്‍ സഖാഫി, ഇ നാസര്‍,  മണ്ഡലം സെക്രട്ടറി ടി കെ അസീസ് മാസ്റ്റര്‍, ഖജാഞ്ചി എന്‍ വി അബ്ദുല്ല മാസ്റ്റര്‍ സംസാരിച്ചു.

RELATED STORIES

Share it
Top