എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

കോഴിക്കോട്: മഹാരാജാസ് കോളജ് സംഭവത്തില്‍ ആര്‍എസ്എസിനെ കടത്തിവെട്ടുന്ന മതതീവ്രവാദം ആണ് സിപിഎം പ്രകടിപ്പിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാനസമിതി അംഗം ജലീല്‍ നീലാമ്പ്ര. എസ്ഡിപിഐ സൗത്ത് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി ജലീല്‍ സഖാഫി ക്യാംപെയിന്‍ വിശദീകരിച്ചു .മണ്ഡലം പ്രസിഡന്റ് റൗഫ് കുറ്റിച്ചിറ അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി റിയാസ് പഴയ തോപ്പില്‍ , മണ്ഡലം വൈസ് പ്രസിഡണ്ട് നൗസീര്‍,  മണ്ഡലം ജോയിന്റ് സെക്രട്ടറി സത്താര്‍ കല്ലായി, ഖജാഞ്ചി ഷബീര്‍ കിണാശ്ശേരി സംസാരിച്ചു.

RELATED STORIES

Share it
Top