എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

കളമശ്ശേരി: എസ്ഡിപിഐ കളമശേരി മണ്ഡലം കണ്‍വന്‍ഷന്‍ കുഞ്ഞുണ്ണിക്കര പെരിയാര്‍വാലി കാംപസില്‍ നടത്തി. കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സി എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് ഫസല്‍ റഹ്്മാന്‍, എസ്ഡിറ്റിയു ജില്ലാ സെക്രട്ടറി സലാം എരമം, മണ്ഡലം സെക്രട്ടറി സുധീര്‍ കുഞ്ഞുണ്ണിക്കര സംസാരിച്ചു.

വൈപ്പിന്‍: ഫാഷിസം രാജ്യത്ത് എല്ലാ മേഖലകളിലും   വേരുറപ്പിക്കുമ്പോള്‍ രാജ്യത്തെ മതേതര പ്രസ്ഥാനമെന്നും തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നും  അവകാശപ്പെടുന്ന ഇടതുപക്ഷം പോലും കേരളത്തില്‍ ഫാഷിസ്റ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍. അതുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു പോലും നടപ്പാക്കാത്ത സവര്‍ണ സംവരണം ഭരണഘടന വിരുദ്ധമായിട്ടും കേരളത്തില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ വൈപ്പിന്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ എടവനക്കാട് പുളിക്കാനാട്ട്് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐക്ക് അയിത്തം കല്‍പിച്ചിരുന്ന പാര്‍ട്ടികള്‍ക്ക് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയ മുന്നേറ്റം അംഗീകരിക്കേണ്ടി വന്നത് എസ്ഡിപിഐയുടെ രാഷ്ട്രീയം ജനങ്ങള്‍ ഏറ്റെടുത്തതിന് തെളിവാണെന്നും റോയ് അറക്കല്‍ പറഞ്ഞു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഫൈസല്‍ താന്നിപാടം വിഷയാവതരണം നടത്തി മണ്ഡലം പ്രസിഡന്റ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടിഎ അമീര്‍, മണ്ഡലം കമ്മിറ്റിയംഗം പി എസ്  സബീര്‍ സംസാരിച്ചു.
കുന്നത്തുനാട്: എസ്ഡിപിഐ കുന്നത്തുനാട് മണ്ഡലം കണ്‍വന്‍ഷന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ് അത്താണിക്കലിന്റെ അധ്യക്ഷതയില്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ താന്നിപ്പാടം ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഷങ്ങളായി ഇന്ത്യരാജ്യത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് എസ്ഡിപിഐക്ക് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പാര്‍ട്ടിയായി മാറാനും സാധിച്ചതായും ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞു. പാവപ്പെട്ടവരുടെ പേര് പറഞ്ഞു രൂപം കൊണ്ട സിപിഎം ഇന്ന് കോര്‍പറേറ്റുകള്‍ക്ക്  വിടുപണി ചെയ്യുന്ന പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തി പതിനേഴില്‍ സോഷ്യല്‍ ഡെമോക്രസിക്കു കിട്ടിയ പുത്തനുണര്‍വുകള്‍ രണ്ടായിരത്തി പതിനെട്ടിലും ലഭിക്കട്ടെയെന്നും എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷെമീര്‍ മാഞ്ഞാലി, അബ്ദുര്‍ റഹ്്മാന്‍ ചേലക്കുളം, മണ്ഡലം സെക്രട്ടറി സനൂപ് പട്ടിമറ്റം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അസീസ്, സൈനുദ്ധീന്‍, ഷംസു അഹമ്മദ്, അലിയാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top