എസ്ഡിപിഐ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു

കൂത്തുപറമ്പ്: പുറക്കളത്ത് എസ്ഡിപിഐ നേതാവിനെയും പ്രവര്‍ത്തകനെയും സിപിഎമ്മുകാര്‍ ആക്രമിച്ചു. അസമിലെ പൗരത്വ രജിസ്റ്റര്‍ ദുരുപയോഗം തടയുക എന്ന ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി മുഹമ്മദലി, പ്രവര്‍ത്തകര്‍ ശിഹാബുദ്ദീന്‍ എന്നിവരെയാണ് ഒരുസംഘം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ഷഹീല്‍, അന്‍സാര്‍, സഫീര്‍, ജംഷീര്‍, ഷംസീര്‍, നൗഫല്‍ തുടങ്ങിയവരാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ കഴിയുന്നവരെ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, സെക്രട്ടറി കെ ഇബ്രാഹീം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top