എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; പ്രതിഷേധ പ്രകടനം നടത്തി

ഒളവണ്ണ: എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ വ്യാപക പ്രതിഷേധം . പഞ്ചായത്തിലെ പറയങ്കാട്കുന്ന് സലാമിനെ ശനിഴ്ച രാത്രി വീട്ടില്‍ നിന്ന് പെട്രോള്‍ അടിക്കാന്‍ പുറപെട്ടമ്പോള്‍ മൂന്നു ബൈക്കിലെത്തിയ അക്രമിസംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.
പരിക്കേറ്റ സലാം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. നല്ലളം പോലിസ് കേസെടുത്ത് അന്വേഷിക്കുന്ന ണ്ടങ്കിലും പ്രതികളെ ആരെയും ഇത്തവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമത്തില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കളിക്കുന്ന്, സെക്രട്ടറി റഹീസ്, ഹുസ്സൈന്‍ ഇരിങ്ങല്ലൂര്‍, ഷറഫു പാലാഴി നേതൃത്വം നല്‍കി.
ജില്ലാ സെക്രട്ടറി വഹിദ് ചെറുവറ്റ ഉല്‍ഘാടനം ചെയ്തു. എസ്ഡിടിയു ജില്ല സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപറമ്പ്, മണ്ഡലം സെക്രട്ടറി റഷീദ് കാരന്തൂര്‍, റൗഫ് കുറ്റിച്ചിറ, സൗഷിര്‍ പി പി, സിറാജ് കുറ്റിക്കാട്ടര്‍ സംസാരിച്ചു.

പരിക്കേറ്റ പ്രവര്‍ത്തകന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
ഒളവണ്ണ: പറയങ്കാട്കുന്ന് എംജി നഗറില്‍ ശനിയാഴ്ച ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ സലാമിന്റെ വസതി എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍, ജില്ല സെക്രട്ടറി വാഹിദ് ചെറുവറ്റ, കുന്ദമംഗലം മണ്ഡലം സെക്രട്ടറി റഷീദ് കാരന്തൂര്‍, എസ്ഡിടിയു ജില്ല ജനറല്‍ സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപറമ്പ്, റഊഫ് കുറ്റിച്ചിറ, പി പി നൗഷിര്‍, റഹീസ് മണക്കടവ്, റഫീഖ് കള്ളിക്കുന്ന്, വി പി റഈസ് കമ്പിളിപറമ്പ് എന്നിവര്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top