എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ ആര്‍എസ്എസ് അക്രമം

വടകര: കൊടിമരം നശിപ്പിക്കുന്നത് ചോദ്യം ചെയ്തതിന് എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. അക്രമത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ ഒഞ്ചിയത്തെ ചാമക്കുന്നുമ്മല്‍ റാഷിദ്(25)നാണ് പരിക്കേറ്റത്. ഇയാളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ചാമക്കുന്നുമ്മല്‍ ഭാഗത്ത് സ്ഥാപിച്ച എസ്ഡിപിഐ കൊടിമരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നത് കണ്ട റാഷിദ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷിനോജിന്റെ നേതൃത്വത്തിലുള്ള എട്ടംഘ സംഘം റാഷിദിനെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചോമ്പാല പൊലീസില്‍ പരാതി നല്‍കി. എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ നടന്ന ആര്‍എസ്എസ് അക്രമത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

RELATED STORIES

Share it
Top