എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

ഒളവണ്ണ: പറയങ്കാട്കുന്ന് എംജി നഗര്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ നാസറിന്റെ മകന്‍ സലാമിനെ (32) ബൈക്കുകളില്‍ പിന്തുടര്‍ന്ന ഒരു കൂട്ടം അക്രമി സംഘം വെട്ടിപരിക്കേല്‍പ്പിച്ചു . ഇന്നലെ രാത്രി 7.30 ന് വീട്ടില്‍ നിന്നും പാലാഴി ബൈപാസിലെ പെട്രോള്‍ പമ്പിലേക്ക് പോകുന്നവഴിക്കാണ് സംഭവം നടന്നത്. വലത് കൈക്ക് സാരമായി പരിക്കേറ്റ സലാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

RELATED STORIES

Share it
Top