എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ചും റീത്ത് സമര്‍പ്പണവും നടത്തി

ഷൊറണൂര്‍: ഷൊറണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉദ്ഘാടനം കഴിഞ്ഞ് പതിനെട്ട്  മാസമായിട്ടും ഫാര്‍മസി കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാത്തതിലും ലാബ് ഉപകരണങ്ങള്‍ എത്തിയിട്ട് എട്ടു മാസം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ ഫാര്‍മസി കെട്ടിടത്തിന്റെ അഴിമതി കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ഷൊറണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്  എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും റീത്ത് സമര്‍പ്പണവും നടന്നു.
കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ട് വലിയ ആഘോഷത്തോടു കൂടി അന്നത്തെ എംഎല്‍എ സലീഖയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടന്ന ഫാര്‍മസി കെട്ടിടം കഴിഞ്ഞ ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുയാണ്. ഏറെ കാലമായി ഷൊറണൂരുകാരുടെ ആവശ്യമായ ആശുപത്രി ലാബ് ടെക്‌നിഷ്യന്‍മാരുടെ തസ്തികയില്‍ നിയമനം നടന്നിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത് സ്വകാര്യ ലാബുകാരേയും ഫാര്‍മസികളേയും സഹായിക്കാന്‍ വേണ്ടിയാണെന്ന് ഉദ്ഘാടനം ചെയ്തു സംസാരിച്ച നഗരസഭാ കൗണ്‍സിലര്‍  ടി എം മുസ്തഫ പറഞ്ഞു. മുനിസിപ്പല്‍ സെക്രട്ടറി ഷക്കീര്‍ ,മണ്ഡലം വൈസ് പ്രസിഡണ്ട് സിദ്ദീഖ്, ജില്ല സെക്രട്ടിയേറ്റ് അംഗം എ വൈ കുഞ്ഞുമുഹമ്മദ് , ത്വാലിബ്  സംസാരിച്ചു.

RELATED STORIES

Share it
Top