എസ്ഡിപിഐ പ്രതിഷേധ പ്രകടനം

പൂന്തുറ: കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കാനായി ബീമാപള്ളി സ്വീവേജ് ഫാം പരിസരത്ത് നിര്‍മിച്ച വീടുകള്‍ നല്‍കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ നിന്നും ബീമാപള്ളിയിലേ മത്സ്യ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ബീമാപള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.  പ്രകടനത്തിന്  ബീമാപള്ളി ബ്രാഞ്ച് പ്രസിഡന്റ് റഫീക് ബീമാപള്ളി നേതൃത്വം നല്‍കി. ഇതൊരു സൂചനാ സമരമാണെന്നും വരും ദിനങ്ങളില്‍ തെറ്റ് തിരുത്തി ബീമാപള്ളിയിലേ പാവപെട്ട വീടില്ലാത്ത മത്സ്യ തൊഴിലാളികളെ കൂടി ലിസ്റ്റില് ഉള്‍പ്പെടുത്താത്ത പക്ഷം  ശക്തമായ സമര പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും വേണ്ടി വന്നാല്‍ മത്സ്യ ഭവന്‍ ഉള്‍പെടെ ഉപരോധിക്കുമെന്നും മണ്ഡലം സെക്രട്ടറി പൂന്തുറ സജീവ് പറഞ്ഞു. പൂന്തുറ സിറ്റി കമ്മിറ്റി പ്രസിഡന്റ് ഷംനാദ് സംസാരിച്ചു.

RELATED STORIES

Share it
Top