എസ്ഡിപിഐ പ്രതിഷേധ പ്രകടനം

കൊല്ലം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതുകളെ വെടിവച്ച് കൊല്ലുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ പ്രതിഷേധ പ്രകടനം നടത്തി.
റസ്റ്റ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം മെയിന്‍ റോഡ്, ചാമക്കട വഴി ചിന്നക്കട െ്രെപവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തു സമാപിച്ചു. സമാപന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍, ജില്ലാ കമ്മിറ്റി അംഗം എ കെ ഷെരീഫ്, കൊല്ലം മണ്ഡലം പ്രസിഡന്റ് നുജുമുദീന്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top