എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

വടകര: ആയിരക്കണക്കിന് സ്ത്രീകളുടെ ഫോട്ടോ മോര്‍ഫി ങ് ചെയ്ത സംഭവത്തില്‍ പ്രതികളായ സദയം സ്റ്റുഡിയോയിലെ ജീവനക്കാരെയും ഉടമയേയും ദിവസങ്ങളായി അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വടകര മുനിസിപ്പില്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിലെ കുറ്റക്കാരെ ഇനിയും അറസ്റ്റ് ചെയ്യാതെ കേസിനെ ദുര്‍ബലപ്പെടുത്താനാണ് അധികാരികളുടെ ശ്രമമെങ്കില്‍ വരും ദിനങ്ങളില്‍ വടകരയില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് റസാഖ് മാക്കൂല്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസ്താവിച്ചു.
ഈ സംഭവത്തില്‍ മൗനം നടിക്കുന്ന ഫെമിനിസ്റ്റുകളും മഹിളാ സംഘടനകളും മൗനം ഭേദിച്ച് നീതിക്കായി പോരാടാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി എസ് ഹക്കിം, സെക്രട്ടറി സിദ്ദീഖ് പുത്തൂര്‍, നിസാം, സവാദ് വടകര എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ഓവര്‍ ബ്രിഡ്ജില്‍ നിന്നും തുടങ്ങിയ പ്രകടനം പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.

RELATED STORIES

Share it
Top