എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

ആലപ്പുഴ: മഹാരാഷ്ട്രയില്‍ ഭീമ കൊരേഗാവ് യുദ്ധത്തിന്റെ വാര്‍ഷികാചരണത്തില്‍ പങ്കെടുത്ത ദലിതര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട സംഘപരിവാര സംഘടനകളുടെ നടപടിക്കെതിരെ എസ്ഡിപിഐ ആലപ്പുഴ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
വലിയമരം ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം  വഴി എവിജെ ജങ്ഷനില്‍ സമാപിച്ചു. മുനിസിപ്പല്‍ പ്രസിഡന്റ് സബി വലിയകുളം, സെക്രട്ടറി ഷാജി എംസിഎച്ച്, സെയ്ഫ് വട്ടപ്പള്ളി, സലിം മുല്ലാത്ത്, ഷെജീര്‍ കോയാമോന്‍, ജീനാസ്, ഷമീര്‍ വൈഎംസി, അന്‍സാരി വലിയമരം, ഉബൈദ്, സലാം ബീച്ച്, റഷീദ് വലിയകുളം, ആഷിക്ക് വലിയകുളം, സഫര്‍, അനൂപ്, ജസീബ്, കോയാപ്പൂ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top